ബിരിക്കുളം: കാട്ടു പന്നികള്‍ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. ബിരിക്കുളം കരിയാംകൊടലിലെ എ.കെ. സന്തോഷിന്റെ കെ എല്‍ 64 ജി 9430 ഡാറ്റ്‌സണ്‍ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കരിയാംകൊടലിനും പുലിയാംകുളത്തിനും ഇടയിലെ പഞ്ഞിക്കുന്ന് കയറ്റത്തില്‍ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മൂന്ന് പന്നികള്‍ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. പന്നികളിലൊന്ന് കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
റോഡിന്റെ ഇരുവശങ്ങളിലും കുഴികളും വീതി കുറവുമുള്ള ഭാഗത്താണ് അപകടം നടന്നത്. സന്തോഷിന്റെ മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവാക്കി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
