13-ാ മത് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ 13-ാ മത് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്
പ്രമുഖ സാഹിത്യകാരനും ചെറു കഥാകൃത്തുമായ അംബികാസുതന്‍ മാങ്ങാടിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം. ആഗസ്റ്റ് 26ന് വൈകിട്ട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ക്ലബ്ബി ന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് മുന്‍ സ്പീക്കര്‍ എ എന്‍. ഷംസീര്‍ പുരസ്‌കാരം വിതരണം ചെയ്യും.

കാസര്‍കോട് ജില്ലയിലെ ബാരഗ്രാമത്തില്‍ ജനനം. റാങ്കുകളോടെ എം.എ., എം.ഫില്‍ ബിരുദങ്ങള്‍. ‘കഥയിലെ കാലസങ്കല്പ്പം’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. അബുദാബി ശക്തി, മലയ ാറ്റൂര്‍ പ്രൈസ്, വി.പി.ശിവകുമാര്‍ കേളി, ദേശാഭിമാനി കഥാപുരസ്‌കാരം, ഒ.വി. വിജയന്‍ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി 40 അവാര്‍ഡുകള്‍ ലഭിച്ചു. കൊമേഴ്സ്യല്‍ ബ്രേക്കിന് മികച്ച ചെറുകഥയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ് 2002 ല്‍. കയ്യൊപ്പിന്റെ തിരക്കഥ രചിച്ചു. ജീവിതത്തിന്റെ ഉപമയുടെയും (ആദ്യ ക്യാമ്പസ് നോവല്‍) പൊഞ്ഞാറിന്റെയും (ആദ്യ നാട്ടുഭാഷാ നിഘണ്ടു) മലയാള പരിസ്ഥിതി കഥകളുടെയും മലയാളത്തിലെ തെയ്യം കഥകളുടെയും എഡിറ്റര്‍. സാധാരണ വേഷങ്ങള്‍ തൊട്ട് മിഴിവില്ലും ചൂരല്‍ വടിയും വരെ 27 ചെറു കഥാ സമാഹാരങ്ങള്‍. രണ്ട് കുന്നുകള്‍, പുഴകള്‍, അനന്തരം, പ്രാണവായു എന്നിവ പ രിസ്ഥിതി കഥാസമാഹാരങ്ങളാണ് മരക്കാപ്പിലെ തെയ്യങ്ങള്‍ എന്‍മകജെ, മാക്കം എന്ന പെണ്‍തെയ്യം, പുതുമയുടെ കുട്ടികള്‍, അല്ലോഹലന്‍ എന്നിവ നോവലുകള്‍. എന്‍മകജെ കന്നഡ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മൈഥിലി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും മൊഴിമാറ്റിയിട്ടുണ്ട്. നാലു നിരൂപണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല’ അന്‍പതാമത്തെ പുസ്തകമാണ്. 2015ല്‍ കേരളത്തിലെ മികച്ച കോളേജ് അധ്യാപകനുള്ള പ്രഫ: ശിവപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ മലയാളവിഭാഗം അധ്യക്ഷസ്ഥാനത്തു നിന്നും 2019 ലാണ് അംബികാസുതന്‍ മാങ്ങാട് വിരമിച്ചത്.

ഓണാഘോഷ പരിപാടി ഭാഗമായി 23 ന് രാവിലെ ക്രോസ് കണ്‍ട്രി . വിജയികള്‍ക്ക് 3000,2000, 1000 രൂപ സമ്മാനമായി നല്‍കും.രാവിലെ 10 മണിക്ക് ക്ലബ്ബ് പരിധിയിലെ വീടുകള്‍ക്ക് അരിവിതരണം. സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്യും.ഡോ. സബീന അബൂബക്കര്‍ മുഖ്യാതിഥിയാവും. 26 രാവിലെ 9 ന് പതാക ഉയര്‍ത്തല്‍. ഒരു മണി മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങള്‍. വൈകിട്ട് അഞ്ചിന് തലയണടി മത്സരം. 6 ന് ഉദ്ഘാടനവും പുരസ്‌കാരം വിതരണവും മുന്‍ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും.പുരസ്‌കാര ജേതാവിനെ ഡോ എ . ശ്രീധരന്‍ പരിചയപ്പെടുത്തും. ക്ലബ്ബ് പ്രസിഡന്റ് പി. വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും.പൂരക്കളിയില്‍ കേരള ഫോക് ലോര്‍
അവാര്‍ഡ് ജേതാവ് പുള്ളിക്കാരന്‍ ദേവസ്ഥാനം സ്ഥാനികന്‍ കുമാരന്‍ വെളിച്ചപ്പാടിന് ആദരവും ക്ലബ്ബ് പരിധിയിലെ എസ്എസ്എല്‍സി പ്ലസ് ടുവിജയികള്‍ക്കുള്ള അനുമോദനവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വഹിക്കും. ഓണാഘോഷ പരിപാടി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി തുളസി നിര്‍വഹിക്കും. രാത്രി 8ന് സിനിമാറ്റിക് . ഡാന്‍സ് 9ന് ബ്ലാക്ക് പെപ്പേഴ്‌സ് ( നാടന്‍ പാട്ടും നാട്ടു കലകളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍സംഘാടകസമി ചെയര്‍മാന്‍ ഡോ. എ.അശോകന്‍,ക്ലബ്ബ് പ്രസിഡന്റ് പി വി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ജി.കെ. ഗോകുല്‍, എം വി രാഘവന്‍, എം സുനില്‍, എം.വി ദിലീപ് എന്നിവര്‍ സംബന്ധിച്ചു.

 

 

 

error: Content is protected !!