ഗതാഗത തിരക്ക് ഒഴിവാക്കാന്‍ സൗജന്യ പാര്‍ക്കിംഗ് സംവിധാനമൊരുക്കി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്:- ഓണത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് ഗതാഗത പ്രയാസം ഒഴിവാക്കുന്നതിന് നിരവധി കേന്ദ്രങ്ങളില്‍ സൗജന്യ വാഹന പാര്‍ക്കിംഗ് സംവിധാനം ഒരുക്കി കാഞ്ഞങ്ങാട് നഗരസഭ. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയായി 12 കേന്ദ്രങ്ങളിലാണ് സൗജന്യ പാര്‍ക്കിംഗ് ഒരുക്കിയത്. അതുകൊണ്ടുതന്നെ വാഹനങ്ങളില്‍ കാഞ്ഞങ്ങാട്ട് എത്തുന്നവര്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാതെ തന്നെ സുരക്ഷിത കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കഴിയുന്നതുവരെ നിര്‍ത്തിയിടാനും വേഗത്തില്‍ തിരിച്ചുപോകാനും സാധിക്കുന്ന രീതിയിലാണ് പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയത്. പട്ടണത്തില്‍ എത്തുന്നവര്‍ ഇത് തങ്ങളുടെ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതിന് പകരം പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ തന്നെ പാര്‍ക്ക് ചെയ്യണമെന്നും മുഴുവന്‍ ആളുകളും ഇതുമായി നഗരസഭയോട് സഹകരിക്കണമെന്നും ചെയര്‍മാന്‍ വി വി രമേശന്‍ അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!