എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ബംങ്കരമഞ്ചേശ്വരം എക്‌സ്സൈസ് ചെക്ക്‌പോസ്റ്റിന് മുന്‍വശം വെച്ച് 0.12 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ബേഡകം കുണ്ടംകുഴി കളരിയടുക്കം വീട്ടില്‍ കെ എം സഫീര്‍ (36)നെയാണ്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
അറസ്റ്റ് ചെയ്തു. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ . പി. എം അഖീല്‍, പി. സുരേശന്‍, സി ഇ ഒ മാരായ നിഖില്‍ പവിത്രന്‍, പി.രാജേഷ് എന്നിവര്‍ ഉണ്ടായിരുന്നു.

 

error: Content is protected !!