കാഞ്ഞങ്ങാട്:- ക്ഷേമപെന്‍ഷന്‍ 5000 രൂപ ആക്കണമെന്നും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത് പോലെ വീടുകളില്‍ എത്തിക്കുന്ന സംവിധാനം പുനസ്ഥാപിക്കണമെന്നും, നിര്‍ത്തലാക്കിയ റെയില്‍വേ യാത്ര സൗജന്യം പുനസ്ഥാപിക്കണമെന്നും, കാഞ്ഞങ്ങാട് പട്ടണത്തില്‍ ഫുഡ് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കെഎസ്ആര്‍ടിസി ബസ്സില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്ര സൗജന്യം അനുവദിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ( പി പുരുഷോത്തമന്‍ നഗര്‍) നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി.ജില്ലാ പ്രസിഡണ്ട് പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞികൃഷ്ണന്‍ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും സി വിജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ എം ജയരാജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ സരള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൂത്തുര്‍ കണ്ണന്‍, വി ടി കാര്‍ത്ത്യായനി എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ കെ രാജ്‌മോഹന്‍ സ്വാഗതവും കണ്‍വീനര്‍ പി കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.
രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനം തുടങ്ങിയത്.
ഭാരവാഹികള്‍
മടത്തിനാട്ട് രാജന്‍( പ്രസിഡണ്ട്)
ടി ജീ ഗംഗാധരന്‍
പി ബാലകൃഷ്ണന്‍
ഒ ജാനകി( വൈസ് പ്രസിഡണ്ട്മാര്‍)
എന്‍ കുഞ്ഞികൃഷ്ണന്‍( സെക്രട്ടറി)
പി കെ പ്രകാശന്‍
ചാ പ്പയില്‍ . ബാലക്യഷ്ണന്‍
വി രവീന്ദ്രന്‍( ജോയിന്‍ സെക്രട്ടറിമാര്‍)
കെ ബാലകൃഷന്‍( ട്രഷറര്‍)
