കണിച്ചിറയില്‍ പുഴയില്‍ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: പുഴയില്‍ വീണു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയില്‍ താമസിക്കുന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ കെ. അജീവന്റെ ഭാര്യ കെ. നദി (51) യുടെ മൃതദേഹമാണ്  ഇന്ന് രാവിലെ 11 മണിയോടെ  കടിഞ്ഞി മൂല പാലത്തിനടിയില്‍ വച്ച് കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് പാത്രം കഴുകുന്നതിനിടയില്‍ നദി അബദ്ധത്തില്‍ പുഴയില്‍ വീണത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നാട്ടുകാരും നീലേശ്വരം പോലീസും ചേര്‍ന്ന് വ്യാപകമായി നടത്തിയതിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കള്‍ :അക്ഷയ്, അഖില. കരിവെള്ളൂര്‍
കാലിക്കടവിലെ പരേതരായ നാരായണന്‍-കല്യാണി ഒമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍. മധു, ഉദയന്‍, രജില്‍, ഉഷ,യമുന

 

error: Content is protected !!