കാസര്‍കോട് റവന്യൂ ജില്ല ടി ടി ഐ കലോത്സവം സമാപിച്ചു

പടന്നക്കാട്: ഈ വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ല ടി ടി ഐ ആന്‍ഡ് അധ്യാപക കലോത്സവം സമാപിച്ചു.
106 പോയിന്റുകളുമായി ആതിഥേയരായ എസ് എന്‍ ഐ ടി നീലേശ്വരവും ,ടി. ഐ ടി ടി സി നായന്മാര്‍മൂലയും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു . 104 പോയിന്റുമായി കാസര്‍കോട് ഡയറ്റ് രണ്ടാം സ്ഥാനം നിലനിര്‍ത്തി.
സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സമ്മാനദാനം നിര്‍വഹിച്ചു .
പിടിഎ പ്രസിഡന്റ് വി പി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് കാസര്‍കോട് പ്രിന്‍സിപ്പാള്‍ ഡോ. രഘുരാമ ഭട്ട് മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി എം സുരേഷ് കുമാര്‍ സ്വാഗതവും എസ് എന്‍ എയുപി പ്രധാന അധ്യാപിക യു പ്രീതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!