കാഞ്ഞങ്ങാട്.
ദേശീയപാത സൗത്ത് ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തൈക്കടപ്പുറം കണിച്ചിറയിലെ കൊട്ടൻ ,മീനാക്ഷി ദമ്പതികളുടെ മകൻ ഹരീഷ് (50) ആണ് മരിച്ചത്. ഐങ്ങോത്ത് പെട്രോൾ പമ്പിൽ സമീപം വെച്ചാണ് ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. ഐങ്ങോത്ത് വെൽഡിങ് ഷോപ്പ് നടത്തുന്ന ഹരീഷ് കട അടച്ച് വീട്ടിലേക്കുള്ള യാത്രയിൽ ഹരീഷ് സഞ്ചരിച്ച ബൈക്കിൽ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ : ജിഷ. മക്കൾ : ജിഷ്ണു , ദേവനന്ദൻ. സഹോദരി: വിമല , രഞ്ജിനി, രതീഷ് ബാബു
ഐങ്ങോത്ത് ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു തൈക്കടപ്പുറം കണിച്ചിറയിലെ ഹരീഷ് ആണ് മരിച്ചത്.
