ട്രെയിന്‍ തട്ടി അമ്പലത്തറ സ്വദേശിക്ക് ഗുരുതരം

അമ്പലത്തറ: ട്രെയിന്‍തട്ടി അമ്പലത്തറ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്പലത്തറയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം താമസിക്കുന്ന ഹാരിസിന്റെ മകന്‍ ഹാഫിസി (19 )നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7 മണിക്ക് ബേക്കലില്‍ വച്ചാണ് യുവാവിനെ ട്രെയിന്‍ തട്ടിയത്. എറണാകുളത്തേക്ക് പോയ ഒകെ എക്‌സ്പ്രസ് തട്ടുകയായിരുന്നു. ലോക്കോ പൈലറ്റ് വിവരം കാസര്‍കോട് റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. റെയില്‍വേ പോലീസ് മൊബൈല്‍ സിം കാര്‍ഡ് പരിശോധന നടത്തിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

 

error: Content is protected !!