കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ഉപ്പിലിക്കൈ ഗുരുവനത്തെ എം. കെ വിജയന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍. മുന്‍ കണ്ടിജന്റ് ജീവനക്കാരന്‍ ഉപ്പിലിക്കൈ ഗുരുവനത്തെ എം. കെ വിജയന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: വിദ്യ (അധ്യാപിക ഗവ എല്‍പി സ്‌കൂള്‍ മുഴക്കോം), ദിവ്യ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍) . മരുമക്കള്‍: സരീഷ്, (സിആര്‍പിഎഫ്), പ്രജീഷ് (മെഡിക്കല്‍ റപ്രസന്റേറ്റീവ് ). സഹോദരി: എം. കെ സുമതി.

 

error: Content is protected !!