കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം സ്വദേശികളായ റിസ്വാന്‍ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം 15 ന് രാവിലെ 11 മണിക്കാണ് ഇരുവരും
കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ 16ഉം 14 ഉം വയസ്സുളള സഹോദരിമാരെയാണ് പ്രതികള്‍ കാറില്‍കൂട്ടി കൊണ്ടുപോയി തലപ്പാടിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്.
പിന്നീട് കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് തലപ്പാടിയില്‍ വെച്ച് കുട്ടികളെ കണ്ടെത്തിയത്.
