പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത തുടങ്ങി; കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി ഉദ്ഘാടനം ചെയ്തു

അമ്പലത്തറ: പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത തുടങ്ങി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 17 വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മുളവന്നൂര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പ്രേംരാജ് കാലിക്കടവ് സ്വാഗതം പറഞ്ഞു. സഹകാര്‍ ഭാരതി വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറിയും പൂതങ്ങാനം ബാങ്ക് ഡയറക്ടറുമായ കൃഷ്ണന്‍ കാവുങ്കാല്‍, ബാങ്ക് ഡയറക്ടര്‍മാരായ സൗമ്യ , ഗീത ബാബു , സിന്ധു എന്നിവരും സംസാരിച്ചു.

 

error: Content is protected !!