കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ അരയി – കാര്‍ത്തിക റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ബി.ജെ.പി അരയി – കാര്‍ത്തിക ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം നടത്തി.
കാര്‍ത്തിക ബിജെപി ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ അരയി അങ്കണവാടി പരിസരത്തുള്ള റോഡ് ഉപരോധിച്ചു. അരയി കാര്‍ത്തിക റോഡ് എത്രയും പെട്ടെന്ന് റീ ടാറിംങ് നടത്തിയില്ലെങ്കില്‍ കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം ഉപരോധം പോലുള്ള സമരമുറകള്‍ ഉണ്ടാവുമെന്ന് ബി. ജെ. പി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ എ.വേലായുധന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു .
ബി. ജെ. പി. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റ് എ. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബി. ജെ. പി. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ. വത്സലന്‍ സ്വാഗതവും, അരയി ബൂത്ത് പ്രസിഡന്റ് സുരേഷ് മണക്കാട് നന്ദിയും പറഞ്ഞു.
