ട്രോമാ കെയര്‍ വളണ്ടിയര്‍ പരിശീലനം: സര്‍ഗ സാംസ്‌കാരിക വേദി മൊട്ടംചിറ പൂച്ചക്കാട് സംഘടിപ്പിച്ച പരിപാടി ബേക്കല്‍ ഡിവൈഎസ്പി കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു

പള്ളിക്കര : ട്രാക്ക് കാസര്‍കോട് – സര്‍ഗ സാംസ്‌കാരിക വേദി മൊട്ടംചിറ പൂച്ചക്കാടുമായി ചേര്‍ന്ന് ട്രോമാ കെയര്‍ പരിശീലനം സംഘടിപ്പിച്ചു. ബേക്കല്‍ ഡിവൈഎസ്പി കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി വി വേണുഗോപാലന്‍ അധ്യക്ഷനായി. ഡോ എ കെ വേണുഗോപാലന്‍, വി വേണുഗോപാല്‍, എം വി ഐ; എം വിജയന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വാര്‍ഡ് മെമ്പര്‍ മുനീര്‍ തമന്ന സംസാരിച്ചു. ചടങ്ങില്‍ സര്‍ഗ സാംസ്‌കാരിക വേദി പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും സെക്രട്ടറി നന്ദകുമാര്‍ നന്ദിയും പറഞ്ഞു. ട്രാക്ക് ഭാരവാഹികളായ എ വിനോദ് കുമാര്‍, രവികുമാര്‍ കെ ടി, പി ഭാര്‍ഗവന്‍, സാലിം ബേക്കല്‍, മെഹമൂദ്, പത്മനാഭന്‍, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോണ്‍ വളണ്ടിയര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആതിര ടീച്ചറെ ആദരിച്ചു.

 

error: Content is protected !!