പെരിയയില്‍ ഉപഭോക്ത സമിതി രൂപീകരണ യോഗം

പെരിയ:പെരിയയില്‍ ഉപഭോക്ത സമിതി രൂപീകരണ യോഗം ഗാന്ധിസ്മാരക വായനശാലയില്‍ ?പി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പെരിയയിലെ വിവിധ കടകളിലും മീന്‍ കച്ചവടത്തിലും വ്യത്യസ്ത വില ഈടാക്കുന്നത് സാധാരണക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്ന വിഷയവും കെട്ടിട ഉടമകള്‍ അമിത വാടകയും ഭീമമായ ഡെപ്പോസിറ്റ് തുകയും ഈടാക്കുന്നത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. വിഷയങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് സമിതി രൂപീകരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ?പ്രദേശവാസികളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട് ഉടന്‍ തന്നെ വിപുലമായ ഉപഭോക്ത സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ? പ്രമോദ് പെരിയ, വി. കെ. അരവിന്ദന്‍, ടി. രവി അടുക്കം, വി. ബാബു, വാര്‍ഡ് മെമ്പര്‍ വേണു, ചമണിയന്‍, പി. മണികണ്ഠന്‍, പി. ചന്ദ്രന്‍,ദിനേശന്‍,ഇ. മോഹനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ടി. രാമകൃഷ്ണന്‍ സ്വാഗതവും പി. മുരളീധരന്‍ നായര്‍ നന്ദിയും പറഞ്ഞു. സമിതി പ്രസിഡന്റ് ആയി ടി. രാമകൃഷ്ണനെ തിരഞ്ഞെടുത്തു.

 

error: Content is protected !!