മാവുങ്കാല്‍ : വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരി ദിനം ആഘോഷിച്ചു. കെ. വി. വി. ഇ. എസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. കെ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്. എസ്.എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും കേരള ബുക്ക് ഓഫ് റെക്കോര്‍ഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്കാരം നേടിയ ബാബു കോട്ടപ്പാറ യെയും അനുമോദിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രന് മാവുങ്കാല്‍, ജോയിന്റ് സെക്രട്ടറി ബിജേഷ് ഇന്ത്യന്‍ , വനിതാ വിംഗ് ജനറല്‍ സെക്രട്ടറി വസന്ത ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി ജൂഗേഷ് സ്വാഗതവും ട്രഷറര്‍ ടി. കെ രാജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പായസ വിതരണവും നടന്നു.
