കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലം വരവേല്‍പ്പ് സമ്മേളനം നടന്നു; സന്ദീപ് വാര്യര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് കെ. എസ് എസ് പി എ അംഗങ്ങളാണ്, തൃക്കരിപ്പൂര്‍ എം.എല്‍.എ. സന്ദീപ് വാര്യര്‍. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹക രണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍ കെ ബാബുരാജ് അധ്യക്ഷന്‍ വഹിച്ചു . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്‌നാകരന്‍ പുതിയ അംഗങ്ങളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറിമാരായ ആര്‍.ശ്യാമളാ ദേവി, പി.ഗംഗാധരന്‍, കെ.വിജയകുമാര്‍ എന്നിവര്‍ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. വിവിധ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമകളും കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ഈ. വി. പത്മനാഭന്‍ മാസ്റ്ററെ ജില്ലാ പ്രസിഡണ്ട് എം. കെ. ദിവാകരന്‍ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക കൗണ്‍സില്‍ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സരോജിനി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി കെ ബാലകൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ. കെ. ഹരിശ്ചന്ദ്രന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. . ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി. പി. ബാലകൃഷ്ണന്‍, എം. കുഞ്ഞാമിന സംസ്ഥാന കൗണ്‍സിലര്‍മാരായ കെ. കെ. രാജഗോപാലന്‍, കെ. വി. രാജേന്ദ്രന്‍, കെ. കുഞ്ഞികൃഷ്ണന്‍ വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡണ്ട് പി ഗൗരി, സെക്രട്ടറി പി. ചന്ദ്രാവതി മണ്ഡലം പ്രസിഡണ്ടുമാരായ കെ. ബലരാമന്‍, എം.പി. കൃപലാനി, ഗോപി കാരാക്കോട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ കെ. കെ. ഹരിശ്ചന്ദ്രന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!