കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 ജൂലൈ മാസത്തില്‍ ലഭിക്കേണ്ട ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്നും അതു വരെ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും എന്‍ ജി ഒ അസോസിഷന് സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്ന്റെ അപാകതകള്‍ പരിഹരിച്ച് എല്ലാ ആശുപത്രികളിലും ചികിത്സ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ ജി ഒ അസോസിഷന് കാഞ്ഞങ്ങാട് പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് അശോകന് കരുവാച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ വല്‍സല കൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ ടി ശശി, ജില്ലാ സെക്രട്ടറി വി ടി പി രാജേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ലോകേഷ് എംബി ആചാര്, ബ്രിജേഷ് പൈനി, റെനില്‍സണ്‍ കെ തോമസ്, സംസ്ഥാന വനിത ഫോറം ജോയിന്റ് കണ്‍വീനര്‍ സായിദ ബിവി, ജില്ലാ ട്രഷറര്‍ വി എം രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം വിജയകുമാര്‍, രതീഷ് പെരിയങ്ങാനം , സഞ്ജീവന് അച്ചാംതുരുത്തി, സംസ്ഥാന കമ്മറ്റി ഓഡിറ്റര്‍ കെവി സജീഷ്കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിനോദ് പി രാജന്, ജയകുമാര്‍, പി പി ബാബുരാജ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിജേഷ് ജെറാഡ്, കെ സുധി, കെ ജയദീപ്, പ്രസീത കൈപ്രത്ത്, ശ്രീജ എം വി, എം.മനോജ്, ഗിരീഷ് കുമാര്‍ ദീപക് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷഫീക്ക് തൃക്കരിപ്പൂര്‍ സ്വാഗതവും, ട്രഷറര്‍ എം വി രാജീവന് നന്ദിയും പറഞ്ഞു.
