കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് വേണ്ടി പരപ്പ പുലിയങ്കുളത്ത് സ്ഥലപരിശോധന നടത്തി

പരപ്പ: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പരപ്പ ആസ്ഥാനമായി കെ എസ്ആര്‍ടിസി ഡിപ്പോ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പരപ്പ വില്ലേജിലെ പുലിയംകുളത്ത് സ്ഥലപരിശോധന നടത്തി. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയിലൂടെ അന്യസംസ്ഥാനമായ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും, സംസ്ഥാനത്തിന്റെ വിവിധ തെക്കന്‍ ജില്ലകളിലേക്കും നിരവധി കെഎസ്ആര്‍ടിസി ബസുകളും , സ്വകാര്യ ബസുകളും കടന്നുപോകുന്ന പ്രധാന കേന്ദ്രമാണ് പരപ്പ. പരപ്പ വില്ലേജില്‍ പുലിയങ്കുളത്ത് സര്‍വ്വേ നമ്പര്‍ 69/1-ല്‍ അഞ്ചേക്കറോളം റവന്യൂ ഭൂമി നിലവിലുണ്ട്. പ്രസ്തുത ഭൂമിയില്‍ ഡിപ്പോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ 30-06-26 ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് സ്ഥല പരിശോധന നടത്തിയത്.
കെ എസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ കെ സത്യനാഥന്‍, സീനിയര്‍ അസിസ്റ്റന്റ് രാജീവന്‍. കെ.വി , ഇന്‍സ്‌പെക്ടര്‍ ഉത്തമന്‍ പി പി , ഫ്‌ലോര്‍ അസിസ്റ്റന്റ് വിപി മനോജ് കുമാര്‍ , പരപ്പ വില്ലേജ് ഓഫീസര്‍ ബാബു .പി.വി, എം എല്‍ എയുടെ പ്രതിനിധി കെ. പത്മനാഭന്‍ മാസ്റ്റര്‍, എന്നിവരോടൊപ്പം കെ എസ് ആര്‍ ടിസി ഉപദേശക സമിതി അംഗം മനോജ് തോമസ്, കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജിത് കുമാര്‍, ഗ്രാമ പഞ്ചായത് അംഗങ്ങളായ ടിഎന്‍ ബാബു, സെറീന കെപി ,ഓമന എം, നൗഷാദ് ബിരിക്കുളം പൊതു പ്രവര്‍ത്തകരായ സിവി ഭാവനന്‍ , എന്‍ പുഷ്പരാജന്‍,എ.ആര്‍. രാജു, താജുദീന്‍ കെ.കെ , ഗംഗാധരന്‍ ടി, പ്രമോദ് വര്‍ണം , ടി എ രവി മര്‍ച്ചന്റ് അസോസിയേഷന്‍ പരപ്പ യൂണിറ്റ് പ്രസിഡണ്ട് വി നാരായണന്‍, ജി വിഷ്ണു എന്നിവര്‍ ഉണ്ടായിരുന്നു

 

error: Content is protected !!