കാഞ്ഞങ്ങാട്: ബിരുദത്തിന്റെ നിറവില്‍ വിദ്യാര്‍ത്ഥികള്‍ പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ബിരുദ ദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയചന്ദ്രന് കീഴോത്ത് അധ്യക്ഷത വഹിച്ചു കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.പ്രേമചന്ദ്രന് കീഴോത്ത് ചടങ്ങ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ബിരുദ, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച അറിവും മൂല്യങ്ങളും സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും ഉത്തരവാദിത്വബോധത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് മുന്നേറണമെന്നും മുഖ്യാതിഥി ഡോ. പ്രേമചന്ദ്രന് കീഴോത്ത് വിദ്യാര്‍ഥികളെ അഭിമുഖീകരിച്ച് സംസാരിച്ചു. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. ഡോ. അംബേദ്കര്‍ എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ട്രസ്റ്റി സി എം കബീര്‍ ചടങ്ങിന് ആശംസ അര്‍പ്പിക്കുകയും ട്രസ്റ്റ് പി ആര് ഒ സി മുഹമ്മദ് കുഞ്ഞി, കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ വി സാവിത്രി, വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായ എം. സുനിത, എന്‍. സുമിത, എം കെ സുമലത, എ കെ ചന്ദ്രാവതി എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. അംബേദ്കര്‍ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ എ. ബിപുലാറാണി സ്വാഗതവും ഐ. ക്യു. എ. സി കോര്‍ഡിനേറ്റര്‍ പി. അഭിലാഷ് നന്ദിയും പറഞ്ഞു.
