മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ രൂപശ്രീ വോർക്കാടിയെ ബിജെപി അനുമോദിച്ചു

വോർക്കാടി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കാസർകോട് വോർക്കാടി സ്വദേശിനി രൂപശ്രീ വോർക്കാടിയെ ബിജെപി ജില്ലാ ഘടകം അനുമോദിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠ റൈ, സംസ്ഥാന കൗൺസിൽ അംഗം പദ്മനാഭ കടപ്പുറം, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദർശ് ബി.എം., ജനറൽ സെക്രട്ടറി യതിരാജ്, വോർക്കാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്കർ പൊയ്യ, ജനറൽ സെക്രട്ടറി നാഗേഷ് ബള്ളൂർ എന്നിവർ ചേർന്നാണ് രൂപശ്രീയെ അനുമോദിച്ചത്.

ഈ അംഗീകാരം രൂപശ്രീയുടെ വർഷങ്ങളായുള്ള കഠിനാധ്വാനത്തിനും അഭിനയമികവിനും ലഭിച്ച അർഹമായ ആദരവാണെന്ന് എം.എൽ. അശ്വിനി പറഞ്ഞു. നൂറുകണക്കിന് നാടകങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിച്ച രൂപശ്രീയുടെ ദേശീയ പുരസ്‌കാര നേട്ടം കാസർകോട് ജില്ലയ്ക്കാകെ അഭിമാനമാണെന്നും അശ്വിനി പ്രതികരിച്ചു.

error: Content is protected !!