കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭ അംഗങ്ങളുടെ കുട്ടികളില്‍ നിന്ന് സാരഥി കൃഷ്ണഗാഥാ പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ. പത്താംതരം പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്, (സ്റ്റേറ്റ് ബോര്‍ഡ്), ഒരോ വിഷയത്തിലും 90+ മാര്‍ക്ക് (സിബിഎസ്ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപക്ഷിക്കാം. അഖില കേരള യാദവ സഭയും സാരഥി യു.എ.ഇയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ് പോര്‍ട്ട് ഫോട്ടോ സഹിതം അതാത് യൂണിറ്റുകള്‍ സാക്ഷ്യപ്പെടുത്തിയും യൂണിറ്റില്ലാത്ത സ്ഥലങ്ങളിലെ അപേക്ഷകള്‍ തൊട്ടടുത്ത യൂനിറ്റുകള്‍ സാക്ഷ്യപ്പെടുത്തിയും മേല്‍ കമിറ്റികള്‍ വഴി സംസ്ഥാന കമ്മിറ്റിക്ക് 2026 ആഗസ്റ്റ് 20 നകം ലഭിക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.
