കാഞ്ഞങ്ങാട്: ജീവിതത്തിന്റെ പൂക്കാലത്ത് രോഗത്തിന്റെ കരാളഹസ്തത്തില്‍ പെട്ട രണ്ട് കുട്ടികള്‍. ചികിത്സയ്ക്ക് കൈയിലുള്ളത് കണ്ണീരും പ്രാര്‍ത്ഥനയും മാത്രം. ഈ അവസ്ഥയില്‍ അവര്‍ക്ക് തണലേകാന്‍ ‘ആദിത്യന്‍-അഭിറാം ചികിത്സാ സഹായകമ്മിറ്റി’ രൂപീകരിച്ചു. ആദിത്യന്‍ (18) മീങ്ങോത്ത് ഉദയംപാറ സതീശന്‍ – ശ്രീജ ദമ്പതികളുടെ ഏക മകന്‍. അപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
അഭിറാം (7-ാം ക്ലാസ് വിദ്യാര്‍ത്ഥി) പന്നിക്കൂര്‍ പ്രഭാകരന്‍ – സിന്ധു ദമ്പതികളുടെ മകന്‍. രണ്ട് വൃക്കകളും തകരാറിലായി. ദിവസവും ഡയാലിസ് മംഗലാപുരം ആശുപത്രിയില്‍ പ്രതീക്ഷയുടെ നൂലില്‍ തൂങ്ങി കിടക്കുകയാണ്.
ഭീമമായ ചികിത്സാ ചിലവ് ഈ രണ്ട് സാധാരണ കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. മക്കളെ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമേകാന്‍ നാട് ഒന്നാകണം.
ഇതിനായി പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ചെയര്‍മാനായും, രാജേന്ദ്രന്‍ മീങ്ങോത്ത് കണ്‍വീനറായും, അശോകന്‍ ഏച്ചിക്കാട്ട് ട്രഷറായും ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു.
സഹായം എത്തിക്കാന്‍
കേരള ഗ്രാമീണ്‍ ബാങ്ക്, അമ്പലത്തറ ബ്രാഞ്ച്
Account No: 40437101073137
IFSC: KLGB0040437
A/C Name: ADITHYAN ABHIRAM CHIKITSA SAHAYA COMMITTEE .
ഫോണ്‍:9946290485.തുക എത്ര ചെറുതാണെങ്കിലും അത് രണ്ട് ജീവനുകള്‍ക്ക് പ്രതീക്ഷയാണ്.
സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
