നീലേശ്വരം:എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപത്തെ എം. കെ. അബ്ദുല്‍ റഹ്മാന്റെ മകള്‍ എം.കെ. താഹിറ (35)ആണ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവതി ഡോക്ടറോട് എലി വിഷം കഴിച്ചതായി പറഞ്ഞത്. തുടര്‍ന്ന് കാസര്‍കോട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെക്ക് മാറ്റിയത്. ഇന്നലെ രാത്രിയിലായി മരണം.
