വെള്ളരിക്കുണ്ട്: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.നാട്ടങ്കല്ലിലെ പത്മനാഭൻ – ബിന്ദു ദമ്പതി കളുടെ മകൾ ദീപ (23) ആണ് ചികിൽസക്കിടെ വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. അഞ്ചു ദിവസം മുമ്പാണ് ഭർത്താവ് വെള്ളരിക്കുണ്ട്
ആനമഞ്ഞളിലെ സതീശന്റെ വീട്ടിൽ വച്ച് യുവതി എലിവിഷം കഴിച്ചത്. ആദ്യം പരിയാരം മെഡിക്കൽ കോളേജിലും പിന്നിട്ട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
മക്കൾ :ശ്രീദീപ്ത (മൂന്ന്) ശ്രീയാം ദേവ് (ഒരു വയസ്).
സഹോദരങ്ങൾ:ദീപു , ദിവ്യ
എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
