രതീഷ് സൗഹൃദ കൂട്ടായ്മ 6-ാ മത് സ്‌നേഹ സംഗമം നടന്നു

കാഞ്ഞങ്ങാട് : സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രതീഷ് എന്ന പേരില്‍ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയില്‍ ഉള്ള രതീഷ് സൗഹൃദ കൂട്ടായ്മ( ആര്‍ എസ് കെ ) ആറാമത് സ്‌നേഹ സംഗമവും കുടുംബാംഗങ്ങളോടൊപ്പം ഉള്ള കുടുംബ സംഗമവും കാഞ്ഞങ്ങാട് നടന്നു. മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്ന സംഗമം അജാനൂര്‍ പഞ്ചായത്ത് അംഗം അര്‍ജുന്‍ യോഗി ഉദ്ഘാടനം ചെയ്തു. സുജീഷ് പിലിക്കോട് മുഖ്യാതിഥിയായി. കൂട്ടായ്മ പ്രസിഡന്റ് രതീഷ് കാവിലമ്മ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രതീഷ് പരവനടുക്കം, പ്രഥമ സെക്രട്ടറി രതീഷ് കാലിക്കടവ്, മുന്‍ ഭാരവാഹികളായ രതീഷ് ആവണി, രതീഷ് വിബ്ജിയോര്‍, അംഗങ്ങളായ രതീഷ് ആര്‍ എം എസ്, എന്‍ കെ .രതീഷ്, രതീഷ് കുല്‍ക്കണി, രതീഷ് സോഫ്റ്റ്വെയര്‍, രതീഷ് സുവര്‍ണ്ണ, വനിതാ വിഭാഗം പ്രസിഡന്റ് ചിത്ര രതീഷ്, സെക്രട്ടറി ബിന്ദു രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി എം.രതീഷ് വാഴക്കോട്ട് സ്വാഗതവും ജോ: സെക്രട്ടറി രതീഷ് മേനികോട് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും, കായിക മത്സരങ്ങള്‍ നടന്നു.
ഭാരവാഹികളായി
രതീഷ് മേനികോട്( പ്രസിഡന്റ്),
രതീഷ് ആവണി( വൈസ് പ്രസിഡന്റ് ),
രതീഷ് സോഫ്റ്റ്വെയര്‍( സെക്രട്ടറി),
രതീഷ് കാലിക്കടവ്( ജോ: സെക്രട്ടറി),
രതീഷ് പരവനടുക്കം(ട്രഷറര്‍). വനിത സബ് കമ്മിറ്റി രൂപീകരണവും നടന്നു

error: Content is protected !!