സെക്യൂരിറ്റി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കണം: കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയന്‍ എ. ഐ. ടി. യു. സി. ജില്ലാ സമ്മേളനം ഗോവിന്ദന്‍ പള്ളിക്കപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്. കേരളത്തിലെ അസംഘടിതരായ ലക്ഷക്കണക്കിന് സെക്യൂരിറ്റി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കിയില്ലെങ്കില്‍ അതിശക്ത മായ പ്രക്ഷോഭത്തിന് കേരള സെക്യൂരിറ്റി
എംപ്ലോയിസ് യൂണിയന്‍ എ. ഐ. ടി. യു. സി. യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഗോവിന്ദന്‍ പള്ളിക്കപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പി. വിജയകുമാര്‍ അധ്യക്ഷനായി. എ. ദാമോദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. ഐ. ടി. യു. സി. ജില്ലാ ജനറല്‍സെക്രട്ടറി ടി. കൃഷ്ണന്‍,എം. വി. ബാലകൃഷ്ണന്‍, പി. രാമകൃഷ്ണന്‍, സി. കെ. നായര്‍, തമ്പാന്‍ നെല്ലിക്കട്ട, എന്നിവര്‍ സംസാരിച്ചു. എന്‍. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പി. വിജയകുമാര്‍ (പ്രസിഡന്റ്), പി. രാമകൃഷ്ണന്‍, എ. ദാമോദരന്‍ (വൈസ് പ്രസിഡന്റുമാര്‍) തമ്പാന്‍ പി. സി. കെ. നായര്‍. (ട്രഷറര്‍).

 

error: Content is protected !!