കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് പരിപാടികളുടെ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു.
അയ്യൂബ് ബറക്കാത്തിനെ ചെയര്‍മാനായും സി. കെ. കരീമിനെ കണ്‍വീനറായും ആഷിഖ് ഇസ്ഹാഖ് ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി ഖത്തര്‍, സിറാജ് രിഫാഹി, അര്‍ഷാദ് എം.എച്ച്., അന്‍സാരി മാട്ടുമ്മല്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരാണ്. മഷ്ഹൂദ് കുളത്തിങ്കാല്‍, ഷാഹുല്‍ ഹമീദ്, അനസ് കൊളവയല്‍, സത്താര്‍ കൊളവയല്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.
മീലാദ് പരിപാടികള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കമ്മിറ്റി ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
