ചെറുവത്തൂര്‍: ടൗണിലെ ഡ്രൈ ഫുഡ്സ് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. ചെറുവത്തൂര്‍-കയ്യൂര്‍ റോഡിന് സമീപമുള്ള തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി എം.ഇ. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ഐ.ബി ട്രേഡേഴ്സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. കടയിലെ സാധനങ്ങള്‍ ഭാഗികമായും മേശയില്‍ സൂക്ഷിച്ച പണവും കത്തിനശിച്ചു. പ്രഭാത സവാരിക്കിറങ്ങിയവര്‍ തീയും പുകയും ഉയരുന്നതുകണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സേനയുടെ ജാഗ്രതയില്‍ അരമണിക്കൂറിനകം തീയണച്ചു. സമയോചിതമായ ഇടപെടലിലൂടെ സമീപത്തെമറ്റ് കടകളിലേക്കും തീ പടരുന്നത് തടയാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി . തൃക്കരിപ്പൂര്‍ അഗ്നി രക്ഷാസേന സ്റ്റേഷന് ഓഫീസര്‍ I കെ.വി. പ്രഭാകരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സി. പ്രസാദ്, സിജോയ്, ജിത്തു, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
