നീലേശ്വരം:റെയില്‍വേ സ്റ്റേഷനും പരിസരത്തും ദുര്‍ഗന്ധം പരത്തുകയും സാംക്രമിക രോഗങ്ങള്‍ പടരാന്‍ ഇടയാക്കുകയും ചെയ്യുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന്പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റൗട്ട് അറിയിച്ചു. നീലേശ്വരംനഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നല്‍കിയ നിവേദനത്തിലാണ് റെയില്‍വേ മാനേജര്‍ ഇക്കാര്യം അറിയിച്ചത്.മലിനജലം തളംകെട്ടി നില്‍ക്കുന്ന എഫ്‌സിഐ ഗുഡ്‌സ് ഷെഡ് റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും വെള്ളം ഒഴുകി പോകാന്‍ ഓവുചാല്‍ നിര്‍മ്മിക്കാനുമുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സംഘത്തില്‍ ഉണ്ടായിരുന്നറെയില്‍വേ എന്‍ജിനീയര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയ റെയില്‍വേ ഡിവിഷന്‍ മാനേജരേയും സംഘത്തേയും നഗരസഭാ ചെയര്‍മാനും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സതീശനും എഫ്സിഐ ഗുഡ്‌സ് ഷെഡ് റോഡിലെ ചെളിവെള്ളക്കെട്ട് നേരില്‍ കാണിച്ചു കൊടുത്തപ്പോഴാണ് ഡിവിഷണല്‍ മാനേജര്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം നിര്‍ദ്ദേശിച്ചത്.
