വയോജനങ്ങള്‍ക്ക് റെയില്‍വേ നല്‍കിവരുന്ന യാത്ര ആനുകൂല്യം പുനസ്ഥാപിക്കുക, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക: സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം

വെള്ളിക്കോത്ത്: വയോജനങ്ങള്‍ക്ക് റെയില്‍വേ നല്‍കിവന്ന യാത്ര ആനുകൂല്യം പുനസ്ഥാപിക്കുക, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് അടോട്ട് എ.കെ.ജി മന്ദിരത്തില്‍ നടന്ന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞികൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കുത്തൂര്‍ കണ്ണന്‍ മാസ്റ്റര്‍, വി. ടി. കാര്‍ത്യായനി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ. ജാനകി ടീച്ചര്‍, മടത്തിനാട്ട് രാജന്‍, പി. കെ. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ എന്‍. രാധ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പി. കെ. പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.രാമന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മേഖല സെക്രട്ടറി പി. കെ.പ്രകാശന്‍ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി. നാരായണന്‍ പ്രസിഡണ്ട്. പി. കെ.പ്രകാശന്‍ സെക്രട്ടറി. എം. രാമന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് മുന്നോടിയായി മേഖലാ പ്രസിഡണ്ട് പി. നാരായണന്‍ പതാക ഉയര്‍ത്തി.

 

error: Content is protected !!