സി.പി.ഐ.എം കൊവ്വല്‍പ്പള്ളി II ബ്രാഞ്ച് ഓഫീസ് വി.എസ്. മന്ദിരം ഉദ്ഘാടനവും, അനുസ്മരണവും നടന്നു; സി. പി. ഐ.എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു

.കാഞ്ഞങ്ങാട്: സി.പി.ഐ.എം കൊവ്വല്‍ പ്പള്ളി II ബ്രാഞ്ച് ഓഫീസ് വി.എസ്. മന്ദിരം ഉദ്ഘാടനവും, അനുസ്മരണവും സി. പി. ഐ.എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.വി.ജയപാല്‍ അധ്യക്ഷനായി. വി.വി. രമേശന്‍ ഫോട്ടോ അനച്ഛാദനം ചെയ്തു. രാജ് മോഹന്‍, പി.കെ. നിശാന്ത്, ഡി.വി. അമ്പാടി, കെ.പി. നാരായണന്‍, അംബുജാക്ഷന്‍, കെ.വി. ഉഷ എന്നിവര്‍ സംസാരിച്ചു. കെ.പി. ജ്യോതിഷ് സ്വാഗതവും എം സനല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!