ദേശസാത്കരണ വാര്‍ഷിക ആഘോഷവും അനുമോദനവും നടത്തി

കാഞ്ഞങ്ങാട്: ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൊതുയോഗവും ബാങ്ക് ജീവനക്കാരുടെ മക്കളില്‍ മത്സരപരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കുള്ള അനുമോദനങവും സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ പി വി സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ വിനോദ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതില്‍ ബാങ്ക് ദേശസാത്കരണം വഹിച്ച ചരിത്രപരമായ പങ്ക് വിശദീകരിച്ചു. ഗ്രാമീണ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും വികസനത്തിന് പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹം എടുത്തുപറയുകയും, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ വികസനപാത സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ വി ഗംഗാധരന്‍, ജില്ലാ വനിതാ കണ്‍വീനര്‍ ലതാ പി, തരംഗം സെക്രട്ടറി ഹരിശങ്കര്‍ വി വി എന്നിവര്‍ സംസാരിച്ചു. ലക്ഷ്മി കെ ദേശസാത്കരണത്തെയും ഇന്ദിരാഗാന്ധിയെ കുറിച്ചുമുള്ള കവിത ആലപിച്ചു.
ജില്ലാ സെക്രട്ടറി ആനന്ദ് എം കെ സ്വാഗതവും കാഞ്ഞങ്ങാട് ടൗണ്‍ കമ്മിറ്റി ചെയര്‍പേര്‍സണ്‍ ബബിത ഒ വി നന്ദിയുംപറഞ്ഞു. ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നുള്ള അമ്പതോളം ബാങ്ക് ജീവനക്കാരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.

 

error: Content is protected !!