പൊയിനാച്ചി . ബട്ടത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം റോഡരികില്‍ ബസ് കാത്തുനിന്നവരിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവ് മരിച്ചു.ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും കാറിലുണ്ടായിരുന്ന യാത്രികര്‍ക്കും പരിക്കേറ്റു.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ബട്ടത്തൂരിലെ കെ. കമലാക്ഷയുടെ മകന് കെ വൈശാഖ് (22) ആണ് മരിച്ചത്.
പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട്ടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു അപകടം നടന്നിരുന്നു. തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ആവശ്യമായ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
