കാഞ്ഞങ്ങാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവും കാല് ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 11വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ
മയിലാട്ടി കുറുക്കന്‍കുന്ന് ഉന്നതിയിലെ മധുസൂദനന് നായര്‍ (63)നെയാണ് സ്പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധിച്ചത്. 2023 മെയ് 25 ന് രാത്രി 11 നും 11.15 നും ഇടയിലുള്ള സമയത്ത് കുട്ടിയുടെ അമ്മ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത് കുട്ടിയും അനുജനും വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് പ്രതി ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ ഗൗരവതരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. ചീമേനി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന കെ.അജിതയാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.
