പള്ളിക്കര; ഉമ്മന്‍ചാണ്ടി സാംസ്കാരിക സമിതി പൂച്ചക്കാട് ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സാംസ്കാരിക സമിതി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ സി എച്ച് രാഘവന് അധ്യക്ഷനായി, ഇന്‍ഡസ്ട്രിയല്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ എസ് മുഹാജിര്‍, പ്രഭു മൊട്ടംചിറ, മുരളി മീത്തല്‍, ബാലകൃഷ്ണന് കൊളത്തിങ്കാല്‍, മണി എന്നിവര്‍ സംസാരിച്ചു. ചരമ വാര്‍ഷിക പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടല്‍, 10 കിടപ്പ് രോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം, കട്ടില് വിതരണം എന്നിവ നടത്തും.
സാംസ്കാരിക സമിതി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു; സമിതിചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു
