ബങ്കളം സഹൃദയ വായനശാല ആന്റ് ഗ്രന്ഥാലയം ഫിഫ വേള്‍ഡ് കപ്പ് സൗഹൃദ മത്സരം സംഘടിപ്പിച്ചു

ബങ്കളം : സഹൃദയ വായനശാല ആന്റ് ഗ്രന്ഥാലയം ഫിഫ വേള്‍ഡ് കപ്പ് 2026 സൗഹൃദ മത്സരം സംഘടിപ്പിച്ചു.
ബങ്കളം ടര്‍ഫ് കോര്‍ട്ടില്‍ നടന്ന മത്സരം വനിതാ സീനിയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലേയര്‍ പി മാളവിക ഉദ്ഘാടനം ചെയ്തു.
കേരള പോലീസ് സ്റ്റേറ്റ് ഫുട്‌ബോള്‍ ടീമംഗം പ്രശാന്ത് കളി നിയന്ത്രിച്ചു .
പ്രസിഡന്റ് പിവി തങ്കരാജ് അധ്യക്ഷനായി.കെ.വി മധു , കെ. എം വിനോദ് , അനില്‍കുമാര്‍ തെക്കന്‍ ബങ്കളം , വി.എം അജയന്‍, മിനി പ്രസാദ് , അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു.
വായനശാല സെക്രട്ടറി എ. വിധുബാല സ്വാഗതവും പറഞ്ഞു. ജോയിന്റ സെക്രട്ടറി പ്രശാന്ത് നന്ദിയും പറഞ്ഞു .
വാശിയേറിയ പോരാട്ടത്തില്‍ ജ്വാല കാനത്തും മൂല വിന്നേഴ്സും
കൃഷ്ണപ്പിള്ള മുങ്ങത്ത് റണ്ണേഴ്സായി.

error: Content is protected !!