ഉദുമ ജിഎല്‍പി സ്‌കൂളില്‍ കളിക്കളം നിര്‍മ്മിക്കണം

ഉദുമ: വിദ്യാര്‍ഥികള മികച്ച കായിക താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ഉദുമ ജിഎല്‍പി സ്‌കൂളില്‍ കളിക്കളം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിക്കണമെന്ന് സ്‌കൂള്‍ പിടിഎ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ടി വി രവീന്ദ്രന്‍ അധ്യക്ഷനായി. മുന്‍ പ്രധാനാധ്യാപകന്‍ ആനന്ദന്‍ പേക്കടം, എസ്എംസി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തൊട്ടിയില്‍, പിടിഎ വൈസ് പ്രസിഡന്റ് രാജേഷ് മാങ്ങാട്, മദര്‍ പിടിഎ പ്രസിഡന്റ് നിഷ മോഹന്‍, ശില്‍പ, പി ഹരികൃഷ്ണന്‍, ഇ വി രാജേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ ജയചന്ദ്രന്‍ സ്വാഗതവും എം കെ റഹ്‌മത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: രാജേഷ് മാങ്ങാട് (പ്രസിഡന്റ്), ഇ വി രാജേഷ്,അസ്ലാം ഷേര്‍ ഖാന്‍ പാക്യാര (വൈസ് പ്രസിഡന്റ്), മദര്‍ പിടിഎ: നിഷ മോഹന്‍ (പ്രസിഡന്റ്), ജയ രാജേന്ദ്രന്‍, ശില്‍പ അനില്‍ കുമാര്‍ (വൈസ് പ്രസിഡന്റ്), എസ്എംസി: രാധാകൃഷ്ണന്‍ തൊട്ടിയില്‍ (ചെയര്‍മാന്‍), കെ രഘു, നിജേഷ് (വൈസ് ചെയര്‍മാന്‍).

error: Content is protected !!