വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി

കോട്ടപ്പാറ : വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്ര പൂജാരി വാസുദേവന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. കര്‍ക്കിടക മാസത്തില്‍ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, രാമായണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രശ്‌നോത്തരി, രാമായണ പാരായണ മത്സരം, ക്ഷേത്ര പരിസരത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ച് സതത്സംഗങ്ങള്‍ എന്നി പരിപാടികള്‍ നടത്തുമെന്ന് ക്ഷേത്രം പ്രസിഡന്റ്
പി എസ് . ശശിധരന്‍ മാസ്റ്റര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് നാരായണന്‍ കക്കട്ടില്‍, സെക്രട്ടറിമാരായ കുമാരന്‍, രാജു കൂളിക്കാട്, രക്ഷാധികാരി എം.വി. ആലാമി, പി നാരായണന്‍, ഉണ്ണികൃഷ്ണന്‍ കുന്നത്തൂമുല എന്നിവര്‍ സംബന്ധിച്ചു.
രാമായണമാസാചരണത്തിന്റെ സമാപന ദിവസം മഹാഗണപതി ഹോമം, പ്രഭാഷണം എന്നിവ ഉണ്ടാകും.

error: Content is protected !!