കണ്ണൂര്‍ സര്‍വ്വകലാശാല അക്കാഡമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ.പി രഘുനാഥിന് വിജയം

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല അക്കാഡമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ.പി രഘുനാഥ് വിജയിച്ചു . സംസ്ഥാനത്തെ നിരവധി കായിക സംഘടനയുടെ നേതൃത്വം വഹിക്കുന്ന പി.രഘുനാഥ് നിലവില്‍ കാസറക്കോട് ജില്ല സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റാണ്. ഇടത് കോളേജ് ആദ്ധ്യപക സംഘടനയായ എ കെ പി സി ടി എ യുടെ സംസ്ഥാന സമിതി അംഗവും കാസറകോട് ജില്ലാ പ്രസിഡനട്ടുമാണ്. എ കെ പി സി ടി എ | എ കെ ജി സി ടി | കെ യു ടി സി നേതൃത്വം നല്കുന്ന ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് പി.രഘുനാഥ് മത്സരിച്ചത്. മത്സരം നടന്ന 29 സിറ്റുകളില്‍ 23 ലും വിജയിച്ചത് ഈ സഖ്യമാണ്.

 

error: Content is protected !!