പ്രഭാത സവാരിക്ക് ഇറങ്ങിയ വെയിംഗ് ബ്രിഡ്ജ് സ്ഥാപന ഉടമ വാഹനമിടിച്ച് മരിച്ചു; മൂന്നാം മൈല്‍ കോളിക്കാലിലെ വലിയ വീട്ടില്‍ ശ്രീധരനാണ് മരിച്ചത്

മാവുങ്കാല്‍: പ്രഭാത സവാരിക്ക് ഇറങ്ങിയ വെയിംഗ് ബ്രിഡ്ജ് സ്ഥാപന ഉടമ വാഹനമിടിച്ച് മരിച്ചു. ആനന്ദാശ്രമം നിര്‍മ്മിതി കേന്ദ്രത്തിന് സമീപം കോളിക്കാല്‍ വെയിംഗ് ബ്രിഡ്ജ് സ്ഥാപനം മൂന്നാം മൈല്‍ കോളിക്കാലിലെ
വലിയ വീട്ടില്‍ ശ്രീധരന്‍ (66) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആനന്ദാശ്രമത്തിന് സമീപത്താണ് അപകടം. പ്രഭാത സവാരി നടത്തുന്നിനിടയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും എത്തിയ പാല്‍വണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കറ്റ ശ്രീധരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മുന്‍ പ്രവാസിയാണ്. അപകടത്തെ കുറിച്ച് ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. പരേതരായ അമ്പുഞ്ഞി തമ്പായി ദമ്പതികളുടെ മകനാണ്.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: ശ്രീഖ, ശ്രീഹരി. മരുമകന്‍: ഉണ്ണികൃഷ്ണന്‍ (പയ്യന്നൂര്‍). സഹോദരങ്ങള്‍ രൂപവതി ,ബാലാമണി, രവി (ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട്), ഉമാദേവി, പരേതനായ ഗോപി.

 

error: Content is protected !!