കാഞ്ഞങ്ങാട്: തോയമ്മല്‍ കൗവ്വായി മോലോത്തും കുഴി ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രാമായാണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്രം മേല്‍ശാന്തി മാങ്കുളം സത്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും അഷ്ടദ്രവ്യ ഗണപതി ഹോമവും , ജൂലായ് 24നും , ആഗസ്റ്റ് 14 നും ക്ഷേത്രത്തില്‍ ഭഗവതി സേവയും ഉണ്ടായിരിക്കും. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രഭാഷണം, ഉണ്ടാകും. ക്ഷേത്രം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍ , ക്ഷേത്രം സെക്രട്ടറി കെ.വി.രാജേന്ദ്രന്‍ , ട്രഷറര്‍ ഡോ.പി. പവിത്രന്‍ , ഗണേശന്‍ കണ്ടത്തില്‍, അഭിലാഷ് തോയമ്മല്‍, ഷൈജു തോയമ്മല്‍, പ്രമോദ് തോയമ്മല്‍, ജയന്തന്‍ തോയമ്മല്‍, ഗിരീഷന്‍ സി, കുഞ്ഞി രാമന്‍ വി., ശശി കൗവ്വായി , മാതൃ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
