പാലക്കുന്ന് : അരവത്ത് തായത്ത് വീട് തറവാട്ടില്‍ നടത്തിയ കുടുംബ സംഗമം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ബാലകൃഷ്ണന്‍ കാരണവര്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് ആര്‍ കുഞ്ഞികണ്ണന്‍ ബേഡകം അധ്യക്ഷത വഹിച്ചു അപ്പകുഞ്ഞി വെളിച്ചപ്പാടന്‍, ഉപേന്ദ്രന്‍ വെളിച്ചപ്പാടന്‍, രാമകൃഷ്ണന്‍ കാരണവര്‍, അശോകന്‍ നാല് വീട്ടുകാരന്‍, രവീന്ദ്രന്‍ കളക്കാരന്‍, സുകുമാരന്‍ കൊടവഞ്ചി, തറവാട് കമ്മിറ്റി ട്രഷറര്‍ വിജയന്‍ കീഴൂര്‍, വാര്‍ഡ് മെമ്പറും തറവാട്ടംഗം കൂടിയായ അശോകന്‍ സി കെ, പുഷ്പ അടോട്ട് എന്നിവര്‍ സംസാരിച്ചു. തറവാട് കമ്മിറ്റി സെക്രട്ടറി അശോകന്‍ മാക്കാളി സ്വാഗതവും മാതൃസമിതി പ്രസിഡന്റ് ശാന്തസുന്ദര്‍ നന്ദിയും പറഞ്ഞു. 80 വയസ്സിന് മുകളലുള്ള തറവാട് കുടുംബാംഗങ്ങളെ ആദരിച്ചു. കൂടാതെ നോവലിസ്‌ററ് ഉപേന്ദ്രന്‍ മടിക്കൈ, നാടന്‍ പാട്ടുകലാകാരന്‍ രാജേഷ് പാണ്ടി, ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് രാമകൃഷ്ണന്‍ അടോട്ട്. ദേശീയ വടംവലി മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ആരാധ്യ സുരേഷ്, എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലു എപ്ലസ് നേടിയ കുട്ടികള്‍ എന്നിവരെ അനുമോദിച്ചു. കര്‍മ്മ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളുടെ കലാപരിപാടികളും രാജേഷ് പാണ്ടിയുടെ നാടന്‍ പാട്ടും കുടുംബസംഗമത്തിന് മാറ്റുകൂട്ടി.
