രാവണീശ്വരം: സി. പി. ഐ. എം കുന്നത്ത്കടവ് ബ്രാഞ്ചിനും ഡി.വൈ.എഫ്.ഐ കുന്നത്ത്കടവ് യൂണിറ്റിനും വേണ്ടി മുക്കൂടില്‍ നിര്‍മ്മിക്കുന്ന ഇ. എം. എസ് ഭവന് ഓഫീസിന്റെ തറ കല്ലിടല്‍ സി. പി. ഐ. എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം.പൊക്ലന്‍ നിര്‍വഹിച്ചു. എ.ഗംഗാധരന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.രാജേന്ദ്രന്, ഒ.മോഹനന്, എം.ബാലകൃഷ്ണന്, ദീപുരാജ്, പി. കെ ബാലന് ,രതീഷ്, സുകേഷ്,സുനിത,ദീപ ,ടി. കെ കൊട്ടന്, എം.അഭിലാഷ്, ശാലിനി, കെ.രവീന്ദ്രന്,ബാലന്. കെ.വി എന്നിവര്‍ സംസാരിച്ചു. എം.വിവേക് സ്വാഗതവും പി.വി.രാജേഷ് നന്ദിയും പറഞ്ഞു.
