രാവണേശ്വരം അഴീക്കോടന്‍ ക്ലബ് പുരുഷ -വനിത ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

രാവണീശ്വരം: രാവണേശ്വരം അഴീക്കോടന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുരുഷ -വനിത ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തില്‍ നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ സുരേന്ദ്രന്‍ & ടീം, നാരായണന്‍ & ടീം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ അസ്സ, ശ്രീനന്ദ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മത്സര വിജയികള്‍ക്ക് കെ വി അപ്പക്കുഞ്ഞിയുടെ സ്മരണക്കായി മക്കള്‍ ഏര്‍പ്പെടുത്തിയ ട്രോഫിയും ക്യാഷ് അവാര്‍ഡും അജാനൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ എ തമ്പാന്‍ വിതരണം ചെയ്തു. കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി, പി.രാധാകൃഷ്ണന്‍, പി.ഗംഗാധരന്‍, ടി.നാരായണന്‍, ധന്യഅരവിന്ദന്‍, ഉഷരവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
ഹരിനാരായണന്‍ സ്വാഗതവും
അനീഷ് ദീപം നന്ദിയും പറഞ്ഞു

 

error: Content is protected !!