പെരിയ: പെരിയയുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് പെരിയ വിവിധ അക്കാദമിക പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിഭാ പുരസ്‌കാര വിതരണവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വര്‍ക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു. ഉദുമ എം എല്‍ എ കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധുപത്മനാഭന്‍, , വോയ്‌സ് ഓഫ് പെരിയ പ്രസിഡണ്ട് വി.കെ.അരവിന്ദന്‍ , ആര്‍. ശിവശങ്കരന്‍, സചീന്ദ്രന്‍ പെരിയ എന്നിവര്‍ സംസാരിച്ചു . ഡോ. രാഘവന്‍, ബാലന്‍ തണ്ണോട്ട് , ഹനീഫ പുളിക്കാല്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
