ടൂറിസ്റ്റ് ആന്റ് പ്രൈവറ്റ് ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണം: ചങ്ക്സ് ചാരിറ്റിഡ്രൈവേഴ്‌സ് കൂട്ടായ്മ

കാഞ്ഞങ്ങാട്: ചങ്ക്സ് ചാരിറ്റിഡ്രൈവേഴ്‌സ് കൂട്ടായ്മ നാലാം വര്‍ഷ ജനറല്‍ ബോഡിയോഗം ഫ്രണ്ട്‌സ് ആലമിപ്പള്ളി ഹാളില്‍ നടന്നു.രക്ഷാധികാരി സിബി സ്റ്റാര്‍ വേ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അശോകന്‍ ആര്‍ എം എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ദൃശ്യ സ്വാഗതം പറഞ്ഞു. ട്രഷറര്‍ അസ്ലം ഫിദ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍ സിബി സ്റ്റാര്‍ വേ , ബാലകൃഷ്ണന്‍ സഫാരി (രക്ഷാധികാരികള്‍),
സിദ്ധിഖ് വെള്ളികോത്ത് (പ്രസിഡന്റ്), ബാലു ശാസ്ത (വൈസ് പ്രസിഡന്റ്), ദൃശ്യ സുരേഷ് (സെക്രട്ടറി),
സജി അമ്പലത്തറ (ജോയിന്റ് സെക്രട്ടറി) അശോകന്‍ ആര്‍ എം എസ് (ട്രഷറര്‍), എന്നിവരെയും
എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുധി ശ്രീലകം,അഭി വരദായിനി , അസ്ലം ഫിദ , ബാലകൃഷ്ണന്‍, പുല്ലൂര്‍
നാസര്‍ കോയിസ്, ഉമേശന്‍ ചിലമ്പൊലി , സജു മീത്തല്‍സ്, സന്തോഷ് കലയറ, ബാബു സി എന്‍ ആര്‍ എന്നിവരെ തിരഞ്ഞെടുത്തു. ടൂറിസ്റ്റ് ആന്റ് പ്രൈവറ്റ് ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

 

error: Content is protected !!