വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍;  മുളിയാര്‍ കാനത്തൂര്‍ മൂടേംവീട്, കുഞ്ഞിരാമന്‍ (തറയിലച്ഛന്‍-84) ആണ് മരിച്ചത്

കാസര്‍കോട്: വയോധികന്‍ വീട്ടിനു പിറകു ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മുളിയാര്‍ കാനത്തൂര്‍ മൂടേംവീട്, കുഞ്ഞിരാമന്‍ (തറയിലച്ഛന്‍-84) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ വീട്ടിനകത്തു കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ:കമലാക്ഷി. മക്കള്‍: രാധ, ഗീത, സുനിത. മരുമക്കള്‍: മുരളി, ചന്ദ്രന്‍, പരേതനായ കുമാരന്‍. സഹോദരങ്ങള്‍: ജാനകി, കൊറപ്പാളു, പരേതനായ സുകുമാരന്‍.

 

error: Content is protected !!