പ്രവാസിയായ മകന്‍ മരിച്ചതിന്റെ മൂന്നാം ദിവസം പിതാവും മരിച്ചു

ഉദുമ: മകന്‍ മരിച്ചതിന്റെ മൂന്നാം ദിവസം പിതാവും മരിച്ചു. ഉദുമ എരോല്‍ വടക്കേക്കര മേലത്ത് കൃഷ്ണന്‍ നായര്‍ (84) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പി ലായിരുന്നു.
മകന്‍ സജീന്ദ്രന്‍ മൂന്ന് ദിവസം മുമ്പാണ് ഗള്‍ഫില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. സി അമ്മാളു അമ്മയാണ് കൃഷ്ണന്‍ നായരുടെ ഭാര്യ. മകള്‍: സവിത. മരുമക്കള്‍: കൃഷ്ണന്‍ പാലം ക്കല്ല്, രേഷ്മ. സഹോദരങ്ങള്‍: റിട്ട. എസ് ഐ ദാമോദരന്‍, മീനാക്ഷി കണ്ണം വയല്‍, അമ്മാളു (ചെര്‍ക്കള), കമലാക്ഷി പരേതരായ മുത്തു നായര്‍ (കളവയല്‍), നാരായണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍.

 

error: Content is protected !!