കാഞ്ഞങ്ങാട്: കരിന്തളം ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ സിപിഎം നേതാവിന് പിൻവാതിലൂടെ താൽക്കാലിക നിയമനം നൽകിയ ത് വിവാദമാവുന്നു. കരിന്തളം ഗവ.കോളേജിൽ ഒ ഴിവ് വന്ന താൽക്കാലിക സ്വീ പ്പർ ഒഴിവിലേക്കാണ് സിപിഎം ലോക്കൽ കമ്മറ്റി അംഗവും ക ഴിഞ്ഞ തവണ 16-ാം വാർഡ് പഞ്ചായത്ത് അംഗവും നില വിൽ കുടുംബശ്രീഎഡിഎസ് സെക്രട്ടറിയും കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസ് അംഗവുമായ ടി.എസ്.ബിന്ദുവി നെയാണ് പിൻവാതിലിലൂടെ ര ഹസ്യമായി നിയമിച്ചിരിക്കുന്നത്. നിർദ്ധനരായ ആളുകളെ നിയ മിച്ചിരുന്ന സ്ഥാനത്ത് പാർട്ടി പ്രവർത്തകരെയും വെല്ലുവിളിച്ചു കൊണ്ട് ഒരു പ്രമുഖ നേതാവിൻ്റെ ഇടപെടലിൽ ബിന്ദുവിനെ പിൻവാതിലിൽ തിരുകി കയറ്റി യിരിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ടി.എ സ്.ബിന്ദു കരിന്തളം കോളേജിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.കുടുംബശ്രീ അംഗങ്ങളായവർക്ക് വാർഡ് എഡി എസിൻ്റെ ശിപാർശയിൽ പ ഞ്ചായത്ത് സിഡിഎസാണ് നിയമനത്തിന് അംഗീകാരം നൽകുകയും തുടർന്ന് കുടുംബശ്രീ ജില്ലാ മിഷനാണ് ആ ളുകളെ നിയമിക്കുന്നത്. എന്നാൽ ഇവിടെ ശിപാർശ നൽകുന്ന എഡിഎസിൻ്റെ സെക്രട്ടറിയും നിയമനത്തിന് അംഗീകാരം നൽകുന്ന സിഡി എസിലെ അംഗവും കൂടിയാണ് ടി.എസ്.ബിന്ദു.എഡിഎസിന്റെ ശിപാർശ പ്രകാരമാണ് നിയമനമെന്നും മറ്റ് അപേക്ഷകർ ആരുംതന്നെ ഇല്ലായിരുന്നു എന്നുമാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ അടിതെറ്റിയ സിപിഎം നേതൃത്വം തെറ്റ് തിരുത്തുന്നതിനായി വിവിധ പരിപാടികളുമായി ജ നങ്ങളിലേക്ക് ഇറങ്ങി ഓരോ ആളുകളെയും നേരിൽ കേൾ ക്കുവാനും തീരുമാനിച്ച ഈ സാഹചര്യത്തിലാണ് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി ഇത്തരത്തിൽ നിയമനം നടത്തി യതിനെ ചൊല്ലി വിവാദം കത്തി പടരുകയാണ്. അടുത്ത കാലത്ത് വരെ കൃഷി വകുപ്പിൽ ബിന്ദുവിൻ്റെ മകൾ ക്ക് താൽക്കാലിക ജോലി ഉണ്ടായിരുന്നു. വിവാദ നിയമനം വ രും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
കരിന്തളം ഗവ.കോളേജിൽ സിപിഎം നേതാവിന് പിൻവാതിലിൽ താൽക്കാലിക നിയമനം
